ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1പത്രൊസ് 2:1-3 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു

ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ

വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. 

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ  എല്ലാ ദുഷ്പ്രവർത്തികളും  നീക്കം ചെയ്യണം.

        കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ സമാധാനത്തിനുള്ള കാര്യങ്ങൾ ക്രിസ്തുവിൽക്കൂടെ പ്രാവർത്തികമാക്കണം. എന്നു  നാം ധ്യാനിച്ചു. കൂടാതെ, അടുത്തതായി നമ്മൾ ധ്യാനിക്കുന്നത് ന്യായാധിപന്മാർ 20:22-24 യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.

അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.

യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.

               മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ , യിസ്രായേൽ മക്കളും, ബെന്യാമീന്യരും  തമ്മിലുള്ള യുദ്ധത്തിൽ ബെന്യാമീന്യർ   വിജയിച്ചു. രണ്ടാം ദിവസവും  അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു. യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.രണ്ടാം ദിവസവും   യിസ്രായേൽമക്കൾ  ബെന്യാമീന്യരോടു യുദ്ധത്തിന്  സമീപിച്ചപ്പോൾ, ന്യായാധിപന്മാർ 20:25 ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേൽ മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.

              ഈ വചനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം  യിസ്രായേൽ മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അപ്പോൾ ന്യായാധിപന്മാർ 20: 26-28 അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

 പിന്നെ യിസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.

 അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയിൽ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്നു അവർ ചോദിച്ചതിന്നു: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു

                  മേൽപ്പറഞ്ഞ വാക്യങ്ങളെക്കുറിച്ച് നാം  ധ്യാനിക്കുമ്പോൾ, ഇസ്രായേൽ മക്കൾ മൂന്നാമതും ദൈവത്തോടു ചോദിക്കാൻ  അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു. അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയിൽ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്നു അവർ ചോദിച്ചതിന്നു: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.

              പ്രിയമുള്ളവരേ മേൽപ്പറഞ്ഞ വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, യിസ്രായേൽ  മക്കളുടെ ദുഷ്പ്രവൃത്തികളാൽ കർത്താവ് യിസ്രായേൽ മക്കളെ ബെന്യാമീന്യരെ വെച്ച് സംഹരിക്കുന്നതും,കൂടാതെ യിസ്രായേൽ മക്കൾ  യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണ്ട ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോൾ ബെന്യാമീന്യരെ സംഹരിക്കുന്നതും നാം വായിക്കുന്നു. ഇങ്ങനെയാണ് കർത്താവ് നമ്മുടെ ഹൃദയത്തിലെ പ്രവർത്തികളെ  ഏക ക്രിസ്തുവിന്റെ ചിന്തയാക്കുന്നത്. എങ്ങനെയെന്നാൽ  ഒന്നാം ദിവസം  ഇസ്രായേല്യർ അവരെ സംഹരിച്ചു വീഴിച്ചു.  അവർ യഹോവയോട് രണ്ടാം ദിവസവും ചോദിച്ചപ്പോൾ, അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ യിസ്രായേല്യർ സംഹരിക്കപ്പെടുന്നു. കാരണം, യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണ്ട ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാതെ ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.

               പക്ഷേ അവർക്ക് ദൈവസന്നിധിയിൽ  യാതൊരു സമർപ്പണവും ഉണ്ടായിരുന്നില്ല. എന്തെന്നാൽ  അവർ അർപ്പിക്കേണ്ട  ബലി അവർ അർപ്പിച്ചില്ല; അതുകൊണ്ട് ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ അവർ സംഹരിക്കപ്പെട്ടു. എന്തെന്നാൽ  കർത്താവിന്റെ ജ്ഞാനം അളക്കാനാവാത്തതിനാൽ അവർ തകർന്നുപോയി. ഇങ്ങനെയാണ്, കർത്താവ് നമ്മോട് പറയുന്ന പ്രവചനങ്ങളെ  തെറ്റിദ്ധരിച്ച്, കർത്താവിനെ കുറ്റപ്പെടുത്തുകയും അടുത്ത പാപത്തിലേക്ക് വീഴുകയും ന്യായം  വിധിക്കപ്പെടുകയും ചെയ്യുന്നത്. അവർ മൂന്നാം പ്രാവശ്യം യഹോവയോട് നിലവിളിക്കുകയും ഉപവസിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും യഹോവയുടെ വചനങ്ങൾ പാലിക്കുകയും ചെയ്തതുകൊണ്ടു . മൂന്നാം പ്രാവശ്യം സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്നു അവർ ചോദിച്ചതിന്നു: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.അങ്ങനെ നമ്മുടെ എല്ലാ വിധമായ അഴുക്കും ദുഷ്പ്രവർത്തികളും നീക്കി  നമ്മെ ശുദ്ധീകരിക്കുന്നത്തിനു  കർത്താവായ ക്രിസ്തു സത്യവും നീതിയുമുള്ളവനായി വെളിപ്പെടുന്നു.  അങ്ങനെ നാം ശുദ്ധീകരിക്കപ്പെടാൻ നമ്മെ സമർപ്പിക്കാം, പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.