ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

കൊലൊസ്സ്യർ 3:15  ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ..

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ സമാധാനത്തിനുള്ള കാര്യങ്ങൾ  ക്രിസ്തുവിൽക്കൂടെ  പ്രാവർത്തികമാക്കണം.  

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ   ജീവിതത്തിൽ യഹോവ നമ്മുടെ ഇടയനാകുന്നു. എന്തെന്നാൽ യിസ്രായേൽ മക്കളുടെ മധ്യത്തിൽ കർത്താവായ യേശുക്രിസ്തു ഇടയനായി പ്രത്യക്ഷപ്പെടുന്നു. അടുത്തതായി നാം ധ്യാനിക്കുന്നതു എന്തെന്നാൽ  ന്യായാധിപന്മാർ 20: 12-16 പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?

 ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു

 യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി.

 അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽ നിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.

 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.

      അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു. പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു? ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു,  യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. നാം ഇത്  ധ്യാനിക്കുമ്പോൾ, യിസ്രായേൽ മക്കളുടെ നടുവിൽ യുദ്ധം നടക്കുമെന്നുള്ളതിനായി കർത്താവ് ഇത് ദൃഷ്ടാന്തപ്പെടുത്തുന്നു. അതുകൊണ്ടാണ് നമ്മുടെ ഹൃദയയം  ഒരു യുദ്ധക്കളമാണെന്ന് കർത്താവ് പറയുന്നത്. എങ്ങനെയെന്നാൽ   ജഡിക പ്രവർത്തനങ്ങൾ പരസ്പരം പോരാടുന്നു. അപ്പോൾ ജഡം ആത്മാവിന്നു വിരോധമായും ആത്മാവ് ജഡത്തിന്നു വിരോധമായും  പോരാടും.

     ഇത് ഉൾക്കരുത്തായി, ദൃഷ്ടാന്തത്തോടെ വെളിപ്പെടുന്നത് ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽ നിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു. ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു. പക്ഷേ,ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ. അപ്പോൾ യിസ്രായേൽ മക്കൾ ന്യായാധിപന്മാർ 20: 18-21 അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.

 അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.

 യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.

 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.

        മേൽപ്പറഞ്ഞ വാക്യങ്ങൾ ധ്യാനിക്കുമ്പോൾ, ബെന്യാമീൻ  പുത്രന്മാർ ആദ്യ യുദ്ധത്തിൽ വിജയിച്ചു. കാരണം, ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു. പ്രിയമുള്ളവരേ ഇതിന്റെ ആശയം എന്തെന്നാൽ  യിസ്രയേൽ മക്കളുടെ ഓരോ ഗോത്രത്തിലും അവർ ജഡിക ചിന്തകളെ സംഹരിക്കുന്നുണ്ടെന്ന് വ്യക്തമാണ്. നമ്മൾ ഇതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ സമാധാനപരമായ പ്രവർത്തനങ്ങൾക്കു എതിരായ ക്രിയകൾ ഇരുന്നാൽ ഉണ്ടെങ്കിൽ കർത്താവ് നമുക്കുവേണ്ടി യുദ്ധം ചെയ്തു,  ദൈവീക  സമാധാനത്തിനായി തക്ക കാര്യങ്ങൾ ചെയ്യുകയും ചെയ്യും. ഈ വിധത്തിൽ സമാധാനത്തിന്റെ പ്രവൃത്തികൾ ചെയ്യാൻ നമ്മളും ദൈവസന്നിധിയിൽ  നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.   

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.