ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എബ്രായർ 10: 24,25 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം സഭായോഗം കൂടുകയും കർത്താവിനെ ആരാധിക്കുകയും വേണം.

   കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം ഉത്സാഹത്തിൽ മടുപ്പില്ലാതെ  ശാശ്വത അവകാശം പ്രാപിക്കാൻ ജാഗ്രതയായിരിക്കണം. എന്നു  നാം ദൃഷ്ടാന്തത്തോടെ ധ്യാനിച്ചു. അതായത്, സഭാ സഹോദരങ്ങൾ ഒത്തുചേർന്ന് പരിശുദ്ധനായ കർത്താവിനെ  പരിശുദ്ധ ഹൃദയത്തോടെ ആരാധിക്കുകയും ക്രിസ്തുവായ  നിത്യഅവകാശം പ്രാപിക്കുകയും വേണം. അടുത്തതായി നാം ധ്യാനിക്കുന്നതു  ന്യായാധിപന്മാർ 18:10-13  നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യിൽ തിന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.

 അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻ ഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.

 അവർ ചെന്നു യെഹൂദയിലെ കിർയ്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാൻ എന്നു പേർ പറയുന്നു; അതു കിർയ്യത്ത്--യയാരീമിന്റെ പിൻവശത്തു ഇരിക്കുന്നു.

 അവിടെനിന്നു അവർ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിന്നരികെ എത്തി.   

 മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, പുരോഹിതൻ അവരോടു ഈ ദേശം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും എന്ന് പറഞ്ഞു : അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻ ഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു അവർ ചെന്നു യെഹൂദയിലെ കിർയ്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാൻ എന്നു പേർ പറയുന്നു; പ്രിയമുള്ളവരേ പ്രിയമുള്ളവരേ 

 പ്രിയമുള്ളവരെ  സഭ കൂടുന്നത് ആത്മീയ  സഹോദരന്മാർ എന്നതിന് ദൈവം ദൃഷ്ടാന്തപ്പെടുത്തി    അവർ കിർയ്യത്ത്-യയാരീം  പ്രദാന സ്ഥലമായി വെക്കുന്നു . ഈ വിധത്തിൽ നാമും സഭായോഗം കൂടി  വിശുദ്ധിയോടെ  കർത്താവിനെ  ആരാധിക്കുന്നവരായിരിക്കണം. അതിന്നായി നമ്മെ സമർപ്പിക്കാം, പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.