ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 50:23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും. 

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ  നാം  എല്ലായ്പ്പോഴും കർത്താവിനോട് അനുസരണമുള്ളവരാണെങ്കിൽ, നാം അർപ്പിക്കുന്ന യാഗം    അംഗീകരിക്കും.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം നമ്മുടെ ആത്മ രക്ഷയും, വിശുദ്ധ ജീവിതവും എപ്രകാരം നയിക്കണമെന്നുള്ള  ദൃഷ്ടാന്തത്തെക്കുറിച്ചും നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നത് ന്യായാധിപന്മാർ 13: 20-23 അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

 യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.

 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.

 ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

     ഈ വാക്യങ്ങളിൽ നാം ധ്യാനിക്കുന്നത് എന്തെന്നാൽ മനോഹ യഹോവെക്കു അർപ്പിക്കുന്ന യാഗങ്ങളിൽ അതിശയം നടക്കുന്നു എന്ന് നാം കാണുന്നു. അപ്പോൾ  അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മനോഹ ഭാര്യയോടു പറഞ്ഞു.

   പ്രിയമുള്ളവരേ ഇതിനെ നാം ധ്യാനിക്കുമ്പോൾ മനോഹ അർപ്പിച്ച  യാഗങ്ങളിൽ ദൈവം പ്രിയമായിരുന്നതുപോലെ  നാം  യഹോവക്കു  അർപ്പിക്കുന്ന  യാഗങ്ങളിൽ  യഹോവ പ്രിയമായിരിക്കണമെങ്കിൽ.   അവർ  യഹോവയുടെ ദൂതൻ  കല്പിച്ചതൊക്കെയും  ചെയ്തു, അനുസരിച്ചു, തങ്ങളെ  ദൈവത്തിനായി  സമർപ്പിച്ചു യാഗം അർപ്പിച്ചതുപോലെ, നാമും ചെയ്താൽ നമ്മുടെ ഉള്ളിലും അതിശയം പ്രവർത്തിക്കും. അതുമാത്രമല്ല ദൈവത്തെ നമ്മുടെ ആത്മീയ കണ്ണാൽ ദർശിക്കുവാൻ സാധിക്കും. നാം അപ്രകാരം ദർശിച്ചാൽ, നമ്മുടെ ആത്മാവ് എന്നെന്നേക്കും മരിക്കാതിരിക്കും, ഇതിനെ ദൈവം മനോഹ മുഖാന്തിരം ദൃഷ്ടാന്തപ്പെടുത്തുന്നു എന്നാൽ, ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.  ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

     ഇതിൽ നിന്ന് നാം പഠിക്കുന്നത്, നാം കർത്താവിന് സ്തോത്രയാഗം അർപ്പിക്കുമ്പോൾ , ദൈവീക ശബ്ദത്തിന് നാം എപ്പോഴും താഴ്മയും അനുസരണമുള്ളവനുമാണെങ്കിൽ മാത്രമേ നാം അർപ്പിക്കുന്ന യാഗം കർത്താവ് സ്വീകരിക്കുകയുള്ളൂ. കൂടാതെ  അപ്രകാരം  അംഗീകരിക്കുകയാണെങ്കിൽ, നമ്മുടെ ആത്മാവ്  അവനോടൊപ്പം നിലനിൽക്കും. ഇതിനെ ദൃഷ്ടാന്തപ്പെടുത്തി ന്യായാധിപന്മാർ 13:24 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.

      മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ  ആസ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു. ഇതിന്റെ അർഥം  ആത്മാവിന്റെ രക്ഷ നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു  എന്നതാണ്. ഇങ്ങനെ ലഭിച്ച രക്ഷയെ കാത്തുസൂക്ഷിക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.