ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 51:14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ആത്മ രക്ഷയും, വിശുദ്ധ ജീവിതവും എപ്രകാരം നയിക്കണമെന്നുള്ള ദൃഷ്ടാന്തം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മിൽ കർത്താവായ യേശുക്രിസ്തു എന്നെന്നേക്കും ന്യായാധിപതിയായിരിക്കുന്നു. എന്ന് നാം ധ്യാനിച്ചു അടുത്തതായി നാം ധ്യാനിക്കുന്നത് ന്യായാധിപന്മാർ 13: 1-3 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
മേൽപ്പറഞ്ഞ വാക്യങ്ങളിൽ യിസ്രായേലിനെ ന്യായപാലനം ചെയ്തുകൊണ്ടിരുന്ന രാജാക്കന്മാർ ഓരോരുത്തരുടെയും മരണശേഷം, യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു. എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ ന്യായാധിപന്മാർ 13:4,5 ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
മുകളിൽ പറഞ്ഞിരിക്കുന്ന വചന പ്രകാരം യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു, സ്ത്രീ ചെന്നു തന്റെ ഭർത്താവിനോടു പറഞ്ഞതു ന്യായാധിപന്മാർ 13: 6-7 സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
കർത്താവിന്റെ ദൂതൻ അവളോടു ഈ വാക്കുകൾ പറഞ്ഞപ്പോൾ അവളുടെ ഭർത്താവ് മനോഹ അവളോടൊപ്പം ഉണ്ടായിരുന്നില്ല. അവൾ സംസാരിക്കുന്നത് കേട്ട് മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു. ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ആയതിനാൽ ആ സ്ത്രീ ന്യായാധിപന്മാർ 13: 11-15 മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.```
യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
ഈ വാക്യങ്ങളുടെ അർത്ഥമെന്തെന്നാൽ, മനോഹ യഹോവയുടെ ദൂതനോട് സംസാരിക്കുകയും സംശയങ്ങൾ മാറ്റുകയും, ആ വാക്ക് നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം എന്ന് ചോദിച്ചപ്പോൾ യഹോവയുടെ ദൂതൻ മനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.മനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. അതിനു യഹോവയുടെ ദൂതൻ ന്യായാധിപന്മാർ 13:16 യഹോവയുടെ ദൂതൻ മനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മനോഹ അറിഞ്ഞിരുന്നില്ല.
ഇങ്ങനെ യഹോവയുടെ ദൂതൻ പറഞ്ഞപ്പോൾ മനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.അങ്ങനെ മനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.
പ്രിയമുള്ളവരേ, മനോഹയുടെ ഭാര്യയെക്കുറിച്ചു യഹോവ ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ, യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു. ഇവ കാണിക്കുന്നത് ആത്മാവിന്റെ തടവറയാണ്. എന്നാൽ ഈ തടവിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കണമെങ്കിൽ രക്ഷ ആവശ്യമാണ്, ഈ രക്ഷ എന്തെന്നാൽ അദൃശ്യമായതു (ഇല്ലായ്മയിൽ നിന്ന്) ഒന്ന് ഉളവാക്കുന്നത്, അത് ആകുന്നു അതിശയം. കൂടാതെ അതുകൊണ്ടാണ്, നസറായനായ യേശു വരുന്നതിനുമുമ്പ്, യഹോവ മനോഹയുടെ ഭാര്യയിൽ നാസീരായി ഒരു പുത്രന ജനിപ്പിച്ചു. അവളും അശുദ്ധമായതൊന്നും തിന്നുകയും അരുതു എന്ന് തന്റെ ദൂതനെ അയച്ചു മനോഹയുടെ ഭാര്യയോട് കൽപിക്കുന്നു. കാരണം ആത്മ രക്ഷയ്ക്ക് ശേഷം മാത്രമേ ഫെലിസ്ത്യരെ ജയിക്കാൻ കഴിയൂ എന്ന് ദൃഷ്ടാന്തപ്പെടുത്തുന്നു. ആത്മാവിന്റെ ഈ രക്ഷ നാം പ്രാപിക്കാനാകുന്നു ദൈവസഭയിൽ (വയലിൽ) കർത്താവ് തന്റെ ദൂതനെ മനോഹയുടെ ഭാര്യയുടെ അടുത്തേക്ക് അയയ്ക്കുന്നത്.
അപ്രകാരം കർത്താവ് അവരെ എങ്ങനെ രക്ഷിക്കുന്നു എന്നാൽ യഹോവയുടെ ദൂതനോട് നിന്റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. അപ്പോൾ മനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. കാരണം, നമ്മുടെ ആത്മാവിനെ കർത്താവിന് സമർപ്പിക്കുകയും ഏല്പിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ അവൻ നമ്മെ രക്ഷിക്കുന്നു. കൂടാതെ രക്ഷിക്കപ്പെട്ട നാം ദൈവം പറഞ്ഞ അശുദ്ധമായതു ഒന്നും തിന്നാതിരുന്നാൽ നമ്മുടെ ആത്മാവിന്റെ വളർച്ചയിൽ വിശുദ്ധമായി നമുക്ക് ജീവിക്കുവാൻ സാധിക്കും. കൂടാതെ നമ്മുടെ ആത്മാവ് ശത്രുവിന്റെ കൈയിൽ നിന്ന് വിടുതൽ ആകുകയും ചെയ്യും. അങ്ങനെ ക്രിസ്തുവിലൂടെ നമ്മുടെ ആത്മാവിന്റെ രക്ഷ പ്രാപിക്കാൻ നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.