ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

2 കൊരിന്ത്യർ 4:16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നമ്മുടെ കൈകളിൽ കർത്താവ് മിദ്യാന്യരെ ഏൽപ്പിക്കുന്നത് എങ്ങനെ?

 കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  മിദ്യാന്യരായ യിസ്മായേല്യരുടെ  ജഡിക ചിന്തയിൽ നിന്ന് നാം സ്വതന്ത്രരാകുകയും നമ്മുടെ ആത്മാവിനെ സംരക്ഷിക്കുകയും ചെയ്യണം, എന്നതിനെക്കുറിച്ചും നാം ധ്യാനിച്ചു. അടുത്തതായി ധ്യാനിക്കേണ്ടത് ന്യായാധിപന്മാർ 7: 8-12 അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.

ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.

എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.

എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.  

     മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, യഹോവ ഗിദെയോനോടു: ഞാൻ മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; എന്നാൽ യഹോവ ഗിദെയോനോടു പറയുന്നു ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു. അപ്പോൾ   ഗിദെയോൻ അവിടെ എത്തിയപ്പോൾ, ന്യായാധിപന്മാർ 7: 13-14  ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ:

ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളുടെ ആശയം എന്തെന്നാൽ സ്വപ്നവും അതിന്റെ വിവരണവും കേൾക്കുമ്പോൾ ദൈവത്തെ ആരാധിക്കുകയും, യിസ്രായേൽ പാളയത്തിലേക്ക് മടങ്ങി വന്നു,   എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക;  , “യഹോവ മിദ്യാന്യരുടെ പാളയം നിങ്ങളുടെ കൈകളിൽ ഏല്പിച്ചിരിക്കുന്നു എന്ന്  പറഞ്ഞു. ന്യായാധിപന്മാർ 7: 15-22. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.

ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ,

ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ.

മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.

മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.

അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി.

ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.    

     മുകളിൽ പറഞ്ഞിരിക്കുന്ന വചനപ്രകാരം ദൈവം മിദ്യാന്യരുടെ കൈയിൽ നിന്ന് നമ്മെ രക്ഷിക്കുന്നു. എങ്ങനെയെന്നാൽ ആദ്യം ദൈവം യിസ്രായേല്യരുടെ കൈകളെ ബലപ്പെടുത്തുന്നു, പിന്നെ യുദ്ധത്തിനായി ഒരുക്കുന്നു. അതിന്നു ശേഷം യിസ്രായേല്യർക്കു അടയാളം സ്വപ്നം മൂലം വെളിപ്പെടുത്തുന്നു.ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു, ആ യവയപ്പം എന്നത്  ക്രിസ്തുവിനെ കാണിക്കുന്നു. എന്തെന്നാൽ  നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്നത് കർത്താവായ യേശുക്രിസ്തു.ആകയാൽ ക്രിസ്തു ദൈവത്തിന്റെ "ക്രിസ്തു}ഹത്വമാണ് എന്നതും വ്യക്തമാകുന്നു. നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും ദൈവവചനത്തിന്റെ മഹത്വത്താൽ നിറയുകയും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു  നാം കർത്താവിനെ ആരാധിക്കുകയും ചെയ്യുമ്പോൾ,  നമ്മുടെ ഹൃദയത്തിലുള്ള എല്ലാ ജഡിക ചിന്തകളും നമ്മിൽ നിന്നും ദൈവം നീക്കം  ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും. ഇതിനെക്കുറിച്ച് കാഹളം എന്നും ദൈവത്തിന്റെ വചനവും കുടം നമ്മുടെ ആന്തരിക മനുഷ്യനാണെന്നും, അതിൽ തീ പന്തം എന്നത് ദൈവാത്മാവിനെയും കാണിക്കുന്നു.

  ഈ മൂന്നു കാര്യങ്ങളും നമ്മിൽ കാണപ്പെടുകയും, നാം കർത്താവ് പറയുന്നതുപോലെ ചെയ്യുകയും  ചെയ്താൽ ദൈവം  മിദ്യാന്യരെ എളുപ്പത്തിൽ നമ്മുടെ കൈകളിൽ ഏൽപ്പിക്കും. അതായത് നമ്മുടെ ആന്തരിക മനുഷ്യൻ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും പുതുക്കം പ്രാപിക്കുകയും, പുറം മനുഷ്യൻ നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, നമുക്ക് ലോകത്തെയും ജഡത്തെയും ജയിക്കാൻ കഴിയും. അങ്ങനെ യഹോവ യിസ്രായേൽമക്കളിലൂടെ ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു ന്യായാധിപന്മാർ 7:23-25 യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.

ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.

ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.   

   മേൽപ്പറഞ്ഞിരിക്കുന്ന തിരുവെഴുത്തനുസരിച്ച്, ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു. ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

പ്രിയമുള്ളവരേ   ഓരേബ്, ശേബ് എന്നത്  ലോകത്തെയും ജഡത്തെയും ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നു. ഇവ രണ്ടും മിദ്യാന്യരുടെ ക്രിയകളാകുന്നു, അവ നാം നശിപ്പിക്കുകയും  ക്രിസ്തുവിൽക്കൂടെ ജയം  പ്രാപിച്ചു ഉയരുവാൻ നമ്മെ സമർപ്പിച്ചു, പ്രാർത്ഥിക്കുകയും ചെയ്യാം. 

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.