ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 5: 8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം  യഹോവക്കു  വിരോധമായി ദുഷ്പ്രവൃത്തികൾ ചെയ്താൽ ശത്രുക്കളിലൂടെ എങ്ങനെ  ഞെരുക്കം അനുഭവിക്കുമെന്നു ദൃഷ്ടാന്തം.

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു,   മണവാട്ടി സഭയായ നാം മണവാട്ടി സഭയായ നമ്മുടെ ശത്രുക്കളെ ദൈവം നശിപ്പിച്ചു നാം പൂർണ്ണമനസ്സോടെ ദൈവത്തെ സ്നേഹിച്ചു സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ പ്രകാശിക്കാം. എന്ന് നാം ധ്യാനിച്ചു. കൂടാതെ  യിസ്രായേൽമക്കൾ കനാന്യരാജാവായ യാബീനെ നിർമ്മൂലമാക്കിയതും ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടി ദൈവത്തെ മഹത്വപ്പെടുത്തിയതിനെക്കുറിച്ചും നാം ധ്യാനിച്ചു അടുത്തതായി നാം ധ്യാനിക്കുന്നതു ന്യായാധിപന്മാർ 6: 1-7 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.

മിദ്യാൻ യിസ്രായേലിൻ മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.

 യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.

 അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.

 അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.

 ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

 യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ` 

     മേൽപ്പറഞ്ഞ വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ, കർത്താവ് യിസ്രായേൽ മക്കൾക്കുവേണ്ടി പോരാടി അവരുടെ ആത്മാവിൽ രക്ഷയും സമാധാനവും നൽകിയശേഷം, നമ്മിൽ പലരും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യുന്നു. ഇത് ദൃഷ്ടാന്തപ്പെടുത്തുവാൻ കർത്താവ് ഈ വിധത്തിൽ ഇപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇങ്ങനെയാണ്. യിസ്രായേല്യർ അനുസരണക്കേട് കാണിച്ചതിനാൽ യഹോവ വീണ്ടും വീണ്ടും ജാതികളുടെ  കയ്യിൽ ഏല്പിക്കുന്നതു. മിദ്യാൻ യിസ്രായേലിൻ മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.

    യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.  അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.  യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു. 

     പ്രിയമുള്ളവരേ  മുകളിൽപറഞ്ഞിരിക്കുന്ന ആശയങ്ങൾ,   യിസ്രായേല്യരായ നാം ദൈവീക  കല്പനകളും പ്രമാണങ്ങളും  അനുസരിക്കാതെ ഇരിക്കുന്നതിനാൽ,   ദൈവം നമ്മിൽ  നമ്മുടെ ശത്രുക്കളായ മല്ലന്മാരുടെ ആത്മാവിനെ അയച്ചു  വിതെച്ചിരിക്കുന്ന വിളവിന്റെ ഫലങ്ങളെയും,  നമ്മുടെ സ്വർഗീയ ആഹാരമോ, നമ്മുടെ   ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കാതെ പോകുന്നു. നമുക്കിടയിൽ  ശത്രുക്കൾ വെട്ടുക്കിളികളെപ്പോലെ വന്നിറങ്ങുന്നു.  അതുവരെനമ്മുടെ ആത്മാവിൽ നമുക്ക് ലഭിച്ച എല്ലാ ഫലങ്ങളും   അവർ കൊള്ളയടിക്കുന്നു. അങ്ങനെ നാം ഏറ്റവും ക്ഷയിച്ചു വീണ്ടും യഹോവയോടു നിലവിളിക്കുമ്പോൾ  ഇപ്രകാരം നമ്മെ കർത്താവ് ന്യായം  വിധിക്കുന്നു. 

     അതുകൊണ്ടു, പ്രിയമുള്ളവരേ, ദൈവത്തിൽനിന്നു പ്രാപിച്ച  രക്ഷ  നഷ്ട്ടപ്പെടുത്താതെ സൂക്ഷിക്കുവാൻ നമ്മെ സമർപ്പിക്കാം.   അങ്ങനെ ആരെങ്കിലും ദൈവത്താൽ ഞെരുക്കം അനുഭവിക്കുന്നെന്നു  നമുക്ക് തോന്നുന്നുവെങ്കിൽ,  നാം ഉടനെ കർത്താവിന്റെ കാൽക്കൽ വീഴുകയും ഏറ്റുപറയുകയും അവനെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. അപ്പോൾ കർത്താവ് നമ്മുടെ നിലവിളിയുടെ ശബ്ദം കേൾക്കുകയും ആ കഷ്ടത്തിൽ നിന്ന് നമ്മളെ  വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും. നമ്മെ സമർപ്പിക്കാം. നമുക്ക് പ്രാർത്ഥിക്കാം .

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

  തുടർച്ച നാളെ.