ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 7:17      ഞാൻ യഹോവയെ അവന്റെ നീതിക്കു               തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ  നാമത്തിന്നു സ്തോത്രം പാടും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം ജയം പ്രാപിച്ചു പുതിയ സ്തുതിഗീതങ്ങളാൽ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യാം.

    കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു,   മണവാട്ടി സഭയായ നാം എല്ലാവരും യഥാർത്ഥ യിസ്രായേല്യരായി കാണപ്പെടണം എന്ന് നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കുന്നതു ന്യായാധിപന്മാർ 5: 1 -5

അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ: 

 നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.

 രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും.

 യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,

 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.

 മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, യിസ്രായേല്യരുടെ കരം ശക്തി പ്രാപിച്ചതിനാൽ ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ: നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും. യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.  അങ്ങനെ ഗാനങ്ങളാൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു  നാം യഹോവെക്കു കീർത്തനം ചെയ്തു സ്തുതിഗീതം ആലപിക്കുകയും വേണം. അപ്പോൾ നമ്മുടെ ഉള്ളിലുള്ള ലോകം പാപം, പിശാചു എന്നിവയുടെ ക്രിയകൾ നശിപ്പിക്കപ്പെടും, കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം    എന്നിവ ഇല്ലാതാകുകയും നാം ദൈവമക്കളായിത്തീരുകയും ചെയ്യും.  അങ്ങനെ നാം പൂർണ്ണഹൃദയത്തോടെ ദൈവസന്നിധിയിൽ നമ്മെ സമർപ്പിച്ചു സ്തുതിഗീതങ്ങളാൽ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യാം  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.