ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 37: 40  യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവിനെ ശത്രുവിന്റെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്ന  വിധം. 

    കർത്താവിൽ പ്രിയമുള്ളവരേ  കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദഭാഗത്തു, മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവിനെ ജാതികളുടെ പ്രവൃത്തികളുമായി കൂട്ടിക്കലർത്താതിരിക്കാൻ നാം ശ്രദ്ധിക്കണം എന്ന് നാം  ധ്യാനിച്ചു.  അടുത്തതായി നാം ധ്യാനിക്കുന്നതു    യോശുവ 10 : 1,2  യോശുവ ഹായിപട്ടണം പിടിച്ചു നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെൿ കേട്ടപ്പോൾ

 ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു.

     മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ,   യോശുവ ഹായിപട്ടണം പിടിച്ചു നിർമ്മൂലമാക്കി എന്നതും യോശുവ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നതും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെൿ കേട്ടപ്പോൾ, ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു. അപ്പോൾ യെരൂശലേംരാജാവായ അദോനീ-സേദെൿ ചെയ്തതു യോശുവ 10 : 3,4 ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെൿ ഹെബ്രോൻ രാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ളോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:

ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിൻ എന്നു പറയിച്ചു.

മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ എഴുതിയിരിക്കുന്ന അഞ്ചു രാജാക്കന്മാരും ഗിബെയോനു മുൻപിൽ പാളയമിറങ്ങി, അതിനെ നശിപ്പിക്കേണ്ടതിന്നു യുദ്ധം ചെയ്തു അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോർയ്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറഞ്ഞു അപ്പോൾ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു.  യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു.  യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു വന്നു അവരെ എതിർത്തു യുദ്ധം ചെയ്തു. 

യോശുവ 10 : 10,11 യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.

  അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.

    മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി അവരെ തോല്പിച്ചു, ഗിബെയോനിൽവെച്ചു അവരെ വെട്ടി സംഹരിച്ചു. ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ സംഹരിച്ചു. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. 

      പ്രിയമുള്ളവരേ ദൈവം നമ്മുടെ ആത്മാവിനെ എത്ര വേഗം വിടുവിച്ചു രക്ഷിക്കുന്നു എന്ന് ദൈവം നമുക്കു ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നു നാം ദൈവവുമായി എങ്ങനെ ഐക്യമായിരിക്കുന്നതോ, അതിന്നു തക്കതായി നമ്മെ വിടുവിക്കും എന്നതിന് സംശയമില്ല. ഇതിന്റെ അർദ്ധം ആത്മ മനുഷ്യന്റെ പരിശുദ്ധം ഇല്ലാതാക്കാൻ ഇപ്രകാരമുള്ള രാജാക്കന്മാരായ രാക്ഷസന്മാർ എഴുന്നേൽക്കും. അതിനെ നാം ശ്രദ്ധയോടിരുന്നു, ഗിബെയോന്യർ എപ്രകാരം യോശുവയുടെ സഹായം ആഗ്രഹിച്ചതോ അതുപോലെ നാം നമ്മുടെ വിശ്വാസ ജീവിതത്തിൽ എപ്പോഴും ദൈവത്തിന്റെ കരം വിടുതലായി ഇരിക്കണം എന്ന് വിചാരിച്ചു നാം  അനുസരിച്ചു ദൈവത്തിൽ ആശ്രയിക്കണം. അപ്പോൾ ദൈവം നമ്മെ സഹായിച്ചു രക്ഷിക്കും, നമ്മുടെ ആത്മാവ് ശത്രുവിന്റെ കരത്തിൽ നിന്ന് വിടുതലാകും. അതിനായി തന്നെ അവർ യോശുവയെ ആശ്രയിക്കുന്നതു ദൈവം നമുക്കു ദൃഷ്ടാന്തപ്പെടുത്തുന്നു, ആകയാൽ പ്രിയമുള്ളവരേ നമ്മളെയും ദൈവവും എല്ലാ ജാതികളിൽ നിന്നു വിടുവിച്ചു രക്ഷിക്കുവാൻ നാം  ക്രിസ്തുവിന്റെ കരത്തിൽ നമ്മെ സമർപ്പിക്കാം  

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.