ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 63:9 എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ വിശ്വാസ യാത്രയിൽ ദൈവഹിതം ചെയ്താൽ ജയം പ്രാപിക്കാം.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം ആത്മാവിൽ വളർച്ച പ്രാപിക്കുന്നതെങ്ങനെ എന്നു നാം ധ്യാനിച്ചു, ആത്മീയ വളർച്ച പ്രാപിക്കുന്നത് എങ്ങനെയെന്നാൽ നാം അനുദിനം പുതുക്കം പ്രാപിക്കണം. അതെങ്ങനെഎന്നാൽ നമ്മിൽ അനേക ജാതികളുടെ ക്രിയകൾ നടന്നു, ക്രിസ്തുവിന്റെ സത്യ ഉപദേശത്തിനു വിപരീതമായി നടക്കുവാൻ നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും അപ്പോൾ നാം പാപം ചെയ്തു അതിക്രമത്താൽ കറപറ്റി ലംഘനത്തിന് കാരണമായിത്തീരും, അപ്രകാരം നമ്മുടെ ജീവിതത്തിൽ ലഭിച്ച വെളിച്ചം നഷ്ടമാകും.ആകയാൽ സത്യ വചനത്തിൻ പ്രകാരം കേട്ടറിഞ്ഞു അതു ധ്യാനിച്ചു, നമ്മിൽ ഉള്ള കുറവുകളെ ഏറ്റുപറഞ്ഞു, ദൈവത്തിൽ നിന്നു ദയവു പ്രാപിച്ചാൽ, നമ്മുടെ ശത്രുക്കളിൽനിന്നു വിടുതൽ പ്രാപിക്കാം.
അപ്രകാരം അനുദിനം നമ്മെ പുതിയതാക്കി, സത്യത്തിൻ പ്രകാരം നടന്നാൽ, ആത്മീയ ജീവിതത്തിൽ അനുദിനം വളരുവാൻ സാധിക്കും. ഇതിനെക്കുറിച്ചു ചിലകാര്യങ്ങൾ കഴിഞ്ഞ നാളിൽ നാം ധ്യാനിച്ചു. എന്നാൽ ഇന്ന് നാം ധ്യാനിക്കുന്നതു എന്തെന്നാൽ യോശുവ 8:1-3 അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിപ്പു ആക്കേണം.
അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയിൽ അയച്ചു,
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ ഒരുപ്രാവശ്യം ഹായിയിലേക്കു പോയി തോറ്റതിന്റെ കാരണം ആഖാൻ അതുകൊണ്ടു യോശുവ യഹോവയുടെ വചനത്തിൻ പ്രകാരം കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. അവന്റെ മേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി എന്നു എഴുതിയിരിക്കുന്നു. അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു എന്നുപറഞ്ഞു.
അതിന്റെ കാരണം വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും ആഖാനിൽ നിന്നു എടുത്തു, ആളുകളെ അയച്ചു അതിനെ നശിപ്പിക്കുന്നു അതുകൊണ്ടു ദൈവം പറയുന്നു, ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു. അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പ്രിയമുള്ളവരേ നമ്മുടെ പുറപ്പാട് ദൈവഹിതപ്രകാരമായിരിക്കാൻ നമ്മെ സമർപ്പിക്കാം
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.