ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എഫെസ്യർ 4 :11 -13 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം

 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം ആത്മാവിൽ വളർച്ച പ്രാപിക്കുന്നതെങ്ങനെ.

   കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നമ്മുടെ  ആത്മീയ ജീവിതത്തിൽ വീഴ്ചക്ക് കാരണം എന്താകുന്നു എന്നു യിസ്രായേൽ സഭയിലൂടെ ദൈവം നമുക്കു ദൃഷ്ടാന്തപ്പെടുത്തുന്നു. ശാപഗ്രസ്തമായതു എന്തെങ്കിലും നാം വെച്ചിരുന്നാൽ അവർ  ശാപഗ്രസ്തർ എന്നും, അതിനു ഉദാഹരണമായി ദൈവം യെരീഹോ പട്ടണത്തിന്റെ വാതിൽ ആരും പോയ് വരാതെ  അടച്ചിരുന്നതും. അതിന്റെ മതിൽ ഇടിച്ചാൽ മാത്രം അതിൽ പ്രവേശിച്ചു കനാൻ ദേശംത്തേക്കു യാത്രചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നതും നമുക്കു വ്യക്തമാക്കുന്നു. രണ്ടാം ദിവസം അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു.

    ഇപ്രകാരം  ദൈവം പാരമ്പര്യ ശാപങ്ങളെ സ്തുതിയുടെ ശബ്ദത്തിൽ തകർക്കുന്നു. ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു. യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു ഹായിയെ ജയിച്ചടക്കുവാൻ, എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്നു തോറ്റു ഓടി.  യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?  യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അതുകൊണ്ടു യിസ്രായേൽമക്കൾ ശാപഗ്രസ്തരായി ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. അതിനെ ദൃഷ്ടാന്തപ്പെടുത്തുന്നതു എന്തെന്നാൽ.

      യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തുവായ പൊൻ, വെള്ളി, ചെമ്പു, ഇരുമ്പു തുടങ്ങിയ പാരമ്പര്യ അലങ്കാരങ്ങൾ തങ്ങളുടെ ശരീരത്തിൽ നിന്ന് മാറ്റണം എന്നും, അപ്രകാരം നീക്കിയ കാര്യങ്ങൾ, ഒരു കാരണവശാലും മറ്റുള്ളവർ എടുക്കരുത് എന്നും, അപ്രകാരം എടുത്ത് എവിടെ മറച്ചുവെച്ചാലും, ദൈവത്തിന്റെ കണ്ണിനു ഒന്നും മറച്ചുവെക്കാൻ സാധിക്കുകയില്ല എന്ന് നാം മനസ്സിലാക്കണം. അപ്രകാരം ചെയ്താൽ അതു അകത്തെ മനുഷ്യൻ പരിശുദ്ധം പ്രാപിച്ചില്ല എന്നു  മനസ്സിലാക്കി നാം അതു വിട്ടകന്നുപോകണം.

     അതുകൊണ്ടു ദൈവം യോശുവയോടു പറയുന്നു നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.  നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. അങ്ങനെ യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.

       ആകയാൽ യോശുവ 7:19 -24 യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.

 ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.

 ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകന്നു എന്നു ഉത്തരം പറഞ്ഞു.

 യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.

 അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു.

അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി:

      മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി തീയിൽ ഇട്ടു ചുട്ടുകളയാൻ ആഖോർതാഴ്വരയിൽ കൊണ്ടുപോയി. നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു. അവന്റെ മേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.

പ്രിയമുള്ളവരേ ദൈവം നമ്മോടുള്ള കോപം മാറ്റണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള പാരമ്പര്യ ക്രിയകൾ എല്ലാം യഹോവയുടെ അഗ്നിയാൽ ചുട്ടുകളഞ്ഞു ശുദ്ധം ചെയ്യുമ്പോൾ, ദൈവകോപം നമ്മിൽനിന്ന് മാറ്റിവിടും, പിന്നെ നാം ആത്മീയ ജീവിതത്തിൽ വീണുപോകാതെ, വളരുവാനും ശത്രുക്കളോടു എതിർത്തുനിൽക്കുവാനും സാധിക്കും. ദൈവം നമുക്കു സഹായമായി നിന്നു യുദ്ധം ജയിക്കും, നാം ദൈവാത്മാവിൽ വളരാം, ഇപ്രകാരം വളരാൻ നമ്മെ സമർപ്പിക്കാം.  

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

 തുടർച്ച നാളെ.