ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 109 :30 ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ശപഥാർപ്പിതത്തിൽ വല്ലതും എടുത്താൽ നമ്മുടെ ആത്മാവു മരിക്കും.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം ശപഥാർപ്പിതമായതു നമ്മിൽനിന്ന് അകറ്റണം എന്നും, നശിച്ചുപോകുന്ന വസ്തുക്കളായ പൊന്നു, വെള്ളി, ചെമ്പു, ഇരുമ്പ് എന്നിവ തങ്ങളുടെ ശരീരത്തിന്റെ അവയവങ്ങളിൽ ധരിക്കരുത് എന്നും, അതിനെ കണക്കാക്കാതെ ആരെങ്കിലും അതിനെ മുഖ്യമായി കരുതി, തങ്ങളുടെ ശരീരത്തിൽ അണിഞ്ഞാൽ അവരെ ശാപഗ്രസ്തർ എന്നു നാം ധ്യാനിച്ചു. അവരുടെ ആത്മാവു നശിച്ചുപോകുന്ന യെരീഹോ പട്ടണമായി ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നു. അതിനാൽ ദൈവം എരിഹോ പട്ടണത്തെ ആർപ്പരിക്കുന്ന ശബ്ദത്താൽ ഇടിഞ്ഞുവീഴുമാറാക്കുന്നു. അടുത്തതായി നാം ധ്യാനിക്കുന്നതെന്തെന്നാൽ, യോശുവ 6 :18 -25 എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം.
അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു.
അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാർപ്പിച്ചു.
പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.
യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം എന്നും. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
ആ പട്ടണത്തിലുള്ള പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. പ്രിയമുള്ളവരേ ഇതിന്റെ ആശയം എന്തെന്നാൽ നാം തന്നെ ആ യെരീഹോ പട്ടണം എന്നു ദൃഷ്ടാന്തപ്പെടുത്തുന്നു. കൂടാതെ സംഹരിക്കപ്പെട്ടവരെ ദൈവം ആരോടു ദൃഷ്ടാന്തപ്പെടുത്തുന്നു എന്നാൽ വേശ്യാവൃത്തി നശിപ്പിക്കുന്നതിനെ കാണിക്കുന്നു. എന്തെന്നാൽ കണ്മോഹം, ജഡമോഹം ഇതെല്ലാം വേശ്യയുടെ പ്രവർത്തിയാകുന്നു.
എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാർപ്പിച്ചു. നാം ഒരിക്കലും വേശ്യയുടെ ആത്മാവിനു പാളയത്തിന്നു ഉള്ളിൽ ഇടം കൊടുക്കാതെ പുറത്തു തള്ളണം. അവൾ തന്ത്രപരമായി വിശ്വാസ ജീവിതം എന്നുപറഞ്ഞുകൊണ്ടു യിസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്നു.
ആയതിനാൽ യോശുവ 6 :26 ,27 അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ ഒരിക്കലും , ഒരുപ്രാവശ്യം രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ ധരിച്ചതിനുശേഷം നമ്മുടെ ശരീരം എരിഹോ പട്ടണമായി മാറരുത്. അങ്ങനെ നമ്മുടെ ശരീരം പൊന്നിനാലും, വെള്ളിയാലും, ചെമ്പിനാലും അലങ്കരിച്ചാൽ ആ ശരീരം ശപിക്കപ്പെട്ടിരിക്കും. കൂടാതെ അതിന്റെ അടിസ്ഥാനം ഇടുമ്പോൾ അവന്റെ മൂത്തമകൻ എന്നു എഴുതിയിരിക്കുന്നതു, നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമായി പണിയുമ്പോൾ 1 കൊരിന്ത്യർ 3 :12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
മുകളിൽ പറഞ്ഞിരിക്കുന്ന വചനപ്രകാരം, ഇതെല്ലാം നമ്മുടെ ശരീരത്തെ ഭരിക്കരുത് അങ്ങനെയിരുന്നാൽ മൂത്തമകനെയും,അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു ഇതിന്റെ വിശദീകരണം അകത്തെ മനുഷ്യനും, പുറമെയുള്ള മനുഷ്യനും മരിക്കും. ഇതിൽ എല്ലാം ദൈവം യോശുവയോടുകൂടെ ഇരുന്നു. അതുകൊണ്ടു നമ്മുടെ ജീവൻ നഷ്ടമാകാതെ നാം നമ്മെ സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.