ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
എബ്രായർ 7 : 26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമുക്കു ഒരേ ഒരു പുരോഹിതൻ പൂർണ്ണ കൃപയുള്ളവനായി എന്നെന്നേക്കും മാറാത്ത പൗരോഹിത്യമുള്ളവനായിരിക്കുന്നു.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം പാപ ശാപ ബന്ധനങ്ങളിൽ നിന്നു വിടുതൽ പ്രാപിക്കുവാൻ ക്രിസ്തുവിന്റെ രക്തത്തിനാൽ, പാപക്കറ കഴുകി അവന്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടു, അതിനു സദൃശമായി ജലസ്നാനം പ്രാപിച്ചു, പിൻപു നമ്മുടെ ആത്മാവിലെ ശാപകെട്ടുകൾ അഴിയപ്പെടുമ്പോൾ, ദൈവ കാഹളശബ്‌ദമായ ദൈവവചനം ഉള്ളിൽ കേട്ട് പിന്നെ സ്തുതിയും, സ്തോത്ര ശബ്ദവും നമ്മുടെ ഉള്ളിൽ, നമ്മുടെ പുരോഹിതനായ ക്രിസ്തുവിനാൽ ഉയരണം, അപ്രകാരം ഉയർന്നു ദൈവത്തിന്നു മഹിമയും, ആരാധനയും അർപ്പിക്കുമ്പോൾ, ബന്ധനങ്ങൾ ദൈവം അഴിക്കുന്നു എന്നതിനു ദൃഷ്ടാന്തമായി, ദൈവം യോശുവയിലൂടെ മുൻപിലുള്ള എരിഹോ കടക്കുമാറാക്കുന്നു എന്നു ധ്യാനിച്ചു.
എരിഹോ മതിൽ എന്നത് ശാപകെട്ടുകൾക്കു ദൃഷ്ടാന്തം. ഇപ്രകാരം ദൈവം യോശുവയോടു പറഞ്ഞതു പോലെ യോശുവ ജനങ്ങളോട് കൽപ്പിച്ചു. അടുത്തതായി ധ്യക്കുന്നതു എന്തെന്നാൽ യോശുവ 6 : 6 -16 നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
യോശുവ ജനത്തോടു: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.
അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാർത്തു.
യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
രണ്ടാം ദിവസം അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു;
ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.
മേൽപ്പറഞ്ഞ വാക്യങ്ങൾ ധ്യാനിക്കുമ്പോൾ, നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു. ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
എന്നാൽ ജനങ്ങൾക്കു യോശുവയോടു ദൈവം പറഞ്ഞ കൽപ്പന പ്രകാരം യോശുവ ജനങ്ങളോടു പറഞ്ഞിരുന്നു. എങ്ങനെയെന്നാൽ ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു. അങ്ങനെ യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു; ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. എന്നു പറഞ്ഞു. പ്രിയമുള്ളവരേ ഇതു വായിക്കുമ്പോൾ നാം മനസ്സിലാക്കുന്നത് എന്തെന്നാൽ, നമ്മുടെ ശരീരം ഒരു ശാപ പട്ടണമായിരുന്നാൽ, അതിലിരുന്നു വിടുതൽ പ്രാപിക്കണമെങ്കിൽ ക്രിസ്തുവിന്റെ വചനം, ഉള്ളിൽ കേൾക്കണം, എപ്പോഴും നമ്മുടെ പുരോഹിതനായ ക്രിസ്തു നമ്മോടു എല്ലാ കാര്യത്തിലും മുൻപിൽ വെളിപ്പെട്ടുകൊണ്ടിരിക്കണം
ഏഴു പുരോഹിതന്മാർ എന്നു എഴുതിയിരിക്കുന്നതു, പുരോഹിതൻ ഒന്ന് , അവൻ പൂർണ്ണ കൃപയുള്ളവനായിരിക്കുന്നു. നമ്മുടെ ശാപങ്ങൾ നീക്കുവാൻ പൂർണ്ണ കൃപ പ്രാപിച്ച ക്രിസ്തു. ഹല്ലേലൂയ എന്ന ശബ്ദത്തോടെ ആർപ്പിടണം. അപ്പോൾ ആ പട്ടണം (ആത്മാവ്) നമ്മുടെ കൈയിൽ തരുന്നു. അതിനു ശേഷം നാം ആഗ്രഹിക്കാത്ത കാര്യങ്ങളെ നാം ചെയ്യുകയില്ല. എന്നാൽ ദൈവ വചനം കേൾക്കും, അനുസരിക്കും ആവശ്യമില്ലാത്തതു നമ്മിൽ നിന്നു മാറ്റും. ഇപ്രകാരം നമ്മെ സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.