ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
വെളിപ്പാടു 21: 14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ക്രിസ്തുവിൽകൂടെ രക്ഷിക്കപ്പെടുവാൻ, യിസ്രായേൽ സഭ നമുക്കു ദൃഷ്ടാന്തം.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം ദൈവത്തിന്റെ ന്യായപ്രമാണ കൽപ്പന പ്രകാരം നടന്നു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുകയും നിത്യ അവകാശം പ്രാപിക്കുകയും ചെയ്യാം എന്നു നാം ധ്യാനിച്ചു. ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു: അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു. നാം ഇതിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, കർത്താവായ യേശുക്രിസ്തു ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു യൂദാപുസ്തകത്തിലെ 14,15 വാക്യങ്ങളിൽ ഹാനോക്ക് മുൻകൂട്ടി പ്രവചിച്ചു. ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
അവന്റെ വലങ്കൈ ക്രിസ്തു ആയിരുന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു. യിസ്രായേൽ മക്കളെ അവൻ അങ്ങനെ അനുഗ്രഹിച്ചുവെങ്കിൽ, അത് മണവാട്ടി സഭയായ യിസ്രായേൽ സഭയ്ക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. എന്നാൽ രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ. ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ. പൗരോഹിത്യം, പ്രവചനം, ന്യായവിധി എന്നിവയെക്കുറിച്ച് ലേവി സംസാരിക്കുന്നു.ഇവിടെ എല്ലാം ക്രിസ്തുവിന്റെ വരവിന്റെ ദൃഷ്ടാന്തം.
അവർ ലോകത്തെ പൂർണ്ണമായി വെറുത്തവർ എന്നും, നിമയം കാത്തുസൂക്ഷിക്കുന്നവർ എന്നും, അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. ക്രിസ്തു നമുക്കുവേണ്ടി ഇതെല്ലാം ചെയ്യുന്നു എന്നതിന്റെ ദൃഷ്ടാന്തം. യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകർത്തുകളയേണമേ. ക്രിസ്തുവിനെതിരെ എഴുന്നേൽക്കുന്നവരെ കർത്താവ് ഉന്മൂലനം ചെയ്യുന്നു. നാം ക്രിസ്തുവിന്റെ സമ്പത്തും (നിത്യജീവൻ) എന്നും മനസ്സിലാക്കണം.
മാത്രമല്ല, രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ അർത്ഥം അവൻ രക്ഷ പ്രാപിച്ചു , അതു മുഖാന്തിരം ആത്മാക്കൾ വർധിക്കും എന്നും ദൃഷ്ടാന്തപ്പെടുത്തുന്നു. ഇതിനെക്കുറിച്ചു ചില നാളുകൾക്കു മുൻപ് നാം ധ്യാനിച്ച ഉള്ളടക്കം എന്തെന്നാൽ, രൂബേൻ ഗോത്രം
യോർദാന് ഇക്കരെയുള്ള കനാൻദേശം അവകാശമാക്കി. അതുകൊണ്ട് രൂബേൻ മരിക്കാതെ ജീവിച്ചിരിക്കും എന്നതും. അവൻ ക്രിസ്തുവിലൂടെ വർധിക്കും എന്നതും മനസ്സിലാകുന്നു ഇതും ക്രിസ്തുവിനു ദൃഷ്ടാന്തം.
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായി യിരുന്നു രക്ഷിക്കുന്നവൻ എന്നും അതിൽ യെഹൂദാ ഗോത്രത്തിന്റെ സിംഹം പിറക്കും എന്നും, അവൻ അത്യുന്നതന്റെ പുത്രൻ എന്നും. അതിനാൽ ക്രിസ്തു ചെയ്ത അത്ഭുതങ്ങളും, അടയാളങ്ങളും, അവൻ ക്രിസ്തു തന്നെ എന്ന് അറിഞ്ഞവരും കണ്ടവരും കേട്ടവരും അവൻ യിസ്രായേലിന്നു രാജാവായിരിക്കുമെന്നു അറിഞ്ഞവരും, കൂടാതെ ക്രിസ്തു അധികാരത്തോടെ ദൈവവചനം പ്രസംഗിച്ചാലും, അസൂയഉള്ളവർ അവനെ കഷ്ട്ടപ്പെടുത്തിയപ്പോൾ, ദൈവം അവനെ ശത്രുക്കളുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു എന്നതും വ്യക്തമാകുന്നു.
ഇപ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നു ഗോത്രത്തെയും ക്രിസ്തുവിനെ ഉയർത്തുന്നതിന് ദൃഷ്ടാന്തമായി കൊടുത്തിരിക്കുന്നു . ആകയാൽ പ്രിയമുള്ളവരേ നാം ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുന്നതിനു ഇതെല്ലാം നമുക്ക് ദൃഷ്ടാന്തം. ഇപ്രകാരം നാം ദൈവ സന്നിധിയിൽ ക്രിസ്തുവിലൂടെ രക്ഷ അവകാശമാക്കാൻ നമ്മെ സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.