ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1 യോഹന്നാൻ 1 : 9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം, വിശുദ്ധിയോടെ ജീവിച്ചു ദൈവത്തിന്റെ തിരുനിവാസമായി മാറണം.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം സഹോദരനെ പകെച്ചാൽ മനുഷ്യ കുലപതാകാൻ ആകുന്നു. കൂടാതെ ആത്മാവിനെ കൊല്ലുന്നതിനെക്കുറിച്ചും നാം ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കാൻ പോകുന്നതു, സംഖ്യാപുസ്തകം 35: 22-34 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേൽ എറിഞ്ഞുപോകയോ,
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
എന്നാൽ കുലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കുലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
ആരെങ്കിലും ഒരുത്തനെ കൊന്നാൽ കുലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പു വില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം.
സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു.
നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
അതു കൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ പ്രകാരം . എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേൽ എറിഞ്ഞുപോകയോ,
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം. കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
പ്രതികാരിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാനായി സങ്കേതനഗരമായ കർത്താവായ യേശുക്രിസ്തുവിനോട് ചേർന്നു, ക്രിസ്തുവിൽ മരിച്ചു,പിന്നെ ക്രിസ്തുവിന്റെ ജീവൻ പ്രാപിച്ചു അവന്റെ ആത്മാവിനാൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ അവൻ പ്രതികാരം ചെയ്യുന്നവന്റെ കൈയിൽ നിന്നു രക്ഷ പ്രാപിക്കുവാനും. കൂടാതെ ദൈവ സന്നിധിയിൽ വന്നുചേരാനും സാധ്യമാകും എന്നാൽ കുലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കുലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല എന്നതും. അവൻ സങ്കേതനഗരത്തിൽ പാർക്കേണമെന്നും; എന്നാൽ കുലചെയ്തവന്നു എന്നാൽ നമ്മുടെ മഹാപുരോഹിതനായ കർത്താവായ യേശുക്രിസ്തുവിലൂടെ അവൻ ചെയ്ത പാപത്തിനു മരിച്ചു, പിന്നെ ക്രിസ്തുവിന്റെ ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റു, തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
ഇതിൽ നിന്ന് നാം അറിയേണ്ട കാര്യം ഏതൊരു പാപിയെയും ദൈവം തള്ളിക്കളയുകയില്ല എന്നതാണ്. അങ്ങനെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം എന്നു പറയുന്നു. മാത്രമല്ല ഒരു വ്യക്‌തി പാപം ചെയ്താൽ കർത്താവിൽ നിന്നു ന്യായ വിധി ഉണ്ട്. ആ ന്യായ വിധിയിൽ നശിച്ചുപോകാതെയിരിക്കാൻ, സങ്കേതത്തിനായി അവൻ ക്രിസ്തുവിന്റെ ചിറകുകളുടെ മറവിൽ അഭയം തേടേണ്ടതാണ്. തന്റെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറയുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ ആരും തന്റെ ജീവിതത്തിനായി വീണ്ടെടുപ്പുവില വാങ്ങരുതു. ഈ വിധത്തിൽ തെറ്റ് ചെയ്താൽ യഹോവയുടെ തിരുനിവാസം അശുദ്ധമാകും. അതു കൊണ്ടു ദൈവം അധിവസിക്കുന്ന നമ്മുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുതു. യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു. അതിനാൽ പ്രിയമുള്ളവരേ ദൈവം നമ്മിൽ വസിക്കാൻ നമുക്കു സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.