ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

റോമർ 14 :5  ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.

കർത്താവായ യേശുക്രിസ്തുവിന്റെ  കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നാം ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അനുസരിക്കാതെ, എല്ലാം ക്രിസ്തു തന്നെ എന്ന ചിന്ത ഉള്ളവരായിരിക്കണം.

കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം അനുദിനവും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ഹൃദയത്തോടും കൂടെ ദൈവത്തെ സന്തോഷമായി ആരാധിക്കണം. കൂടാതെ കർത്താവായ യേശുക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, നാം എല്ലാനാളും വിശുദ്ധ നാളായി ആചരിക്കണം എന്ന് നാം ധ്യാനിച്ചു.

അടുത്തതായി നാം ധ്യാനിക്കാൻ പോകുന്നതു  സംഖ്യാപുസ്തകം  28: 11-15  നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും

കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.

നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം..

     മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ പഴയ നിയമ കാലത്തു മാസാരംഭങ്ങളിൽ യഹോവെയെ ആരാധിക്കണം എന്ന് പറഞ്ഞതു എന്തെന്നാൽ, യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം എന്നു പറഞ്ഞതു. മാസാരംഭ ആരാധന എന്നതു അധികം ബലം പ്രാപിച്ചു ദൈവത്തെ ആരാധിക്കണം എന്നും കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും, കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ. അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം. ഇതു എന്തിന്നു ദൃഷ്ടാന്തം എന്നാൽ.

 നമ്മുടെ ആത്മാവു ബലവും, അഭിഷേകവും  പ്രാപിച്ചു സത്യത്തിലും ആത്മാവിലും യഹോവയെ മഹത്വപ്പെടുത്തണം എന്നത് കാണിക്കുന്നു. എന്നാൽ അതിന്റെ കൃപകൾ പ്രാപിക്കുന്നതിനെക്കുറിച്ചു ദൈവം പറയുന്നതു, അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. മാസാരംഭമുള്ള ആരാധന എന്നതു അധികം ബലം പ്രാപിച്ചു ദൈവത്തെ ആരാധിക്കണം എന്നതും, ഇതെന്തെന്നാൽ നാം ദൈവീക ബലം പ്രാപിക്കുന്നതിനെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാൽ നാം അധരഫലം എന്ന സ്തോത്രയാഗം ക്രിസ്തു മുഖാന്തിരം നാം എപ്പോഴും ദൈവത്തിന്നു അർപ്പിക്കുമ്പോൾ, ആ യാഗം ഊനമില്ലാത്തതായിരിക്കണം. നമ്മെ അനുദിനം ശുദ്ധംചെയ്തു ദൈവവചനത്തിനാലും,  ദൈവാത്മാവിനാലും കഴുകി ശുദ്ധി ചെയ്യുമ്പോൾ, നമുക്കു അധികമായി ദൈവീക ബലം ലഭിക്കും.

     നാം ഓരോരുത്തർക്കും ദൈവം നൽകിയ കൃപയായ ബലത്തോടെ ദൈവത്തെ ആരാധിക്കണം. ഇതു വർഷം മുഴുവനും, മാസംതോറും അർപ്പിക്കേണ്ട നിരന്തരഹോമയാഗത്തിന്നും മുകളിൽ പറഞ്ഞിരിക്കുന്ന വിശദീകരണപ്രകാരം, എല്ലാ നാളും ദൈവത്തിനുള്ള നാളായി, നാം ദൈവത്തെ ആരാധിക്കണം. കൂടാതെ അനുദിനം  നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം. പ്രിയമുള്ളവരേ യഹോവയുടെ വചനം പറയുന്നതെന്തെന്നാൽ

ഗലാത്യർ 4 : 1 -11 അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,

പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.

അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു. 

എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു

അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.

എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.

ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?

നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.

ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു..

മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ നാം ക്രിസ്തുവായ കുഞ്ഞാടിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടു ക്രിസ്തുവിന്റെ  അവകാശി ആകുംവരെ നാം എല്ലാ കാര്യത്തിലും അടിമപ്പെട്ടിരുന്നു. എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു. കൂടാതെ നാം ഇപ്പോൾ പുത്രരായിരിക്കുന്നതിനാൽ, അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.   

      അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. എന്നാൽ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും എല്ലാം ക്രിസ്തു ആകയാൽ എല്ലാ നാളും നമ്മുടെ മഹാ പരിശുദ്ധന്റെ നാൾ എന്നതു മനസ്സിലാക്കി, എല്ലാ നാളും ദൈവത്തിനുള്ള നാൾ ആയി വിശുദ്ധമായി ആചരിക്കാം. ഇപ്രകാരം നാമെല്ലാവരും  സമർപ്പിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.