ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 132 : 14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം അനുദിനവും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ഹൃദയത്തോടും കൂടെ ദൈവത്തെ സന്തോഷമായി ആരാധിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം മണവാട്ടി സഭയായ നാം കൃപ പ്രാപിച്ചു, അനുദിനം രാവിലെയും വൈകുന്നേരവും ദൈവത്തെ ആരാധിക്കണം എന്നതിനെക്കുറിച്ചു ധ്യാനിച്ചു. അടുത്തതായി നാം ധ്യാനിക്കാൻ പോകുന്നതു എന്തെന്നാൽ സംഖ്യാപുസ്തകം 28 : 8 -10 മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ ധ്യാനിക്കുമ്പോൾ രാവിലെയുള്ള ആരാധനയായ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിനും തുല്യമായി, മറ്റെ കുഞ്ഞാടിനെ സൌരഭ്യവാസനയായ ദഹനയാഗമായി വൈകുന്നേരത്തു യാഗം കഴിക്കേണം. നാം രാവിലെ ആരാധിക്കുന്നതുപോലെ വൈകുന്നേരത്തും ആരാധിക്കണം എന്നത് ദൈവീക കൽപ്പന. അടുത്തതായി ശബ്ബത്ത് നാൾ ഭോജനയാഗം എന്നു എഴുതിയിരിക്കുന്നതു, അതെങ്ങനെയെന്നാൽ മറ്റുള്ള നാളുകളിൽ നാം ദൈവസന്നിധിയിൽ വരുന്നതിനേക്കാളും ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം എന്നു എഴുതിയിരിക്കുന്നു. എന്നാൽ ശബ്ബത്ത് നാൾ താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി, താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നു കാണുന്നു.
എന്നാൽ കർത്താവായ യേശുക്രിസ്തു പരിശുദ്ധനായി നമ്മുടെ ഉള്ളിൽ എന്നന്നേക്കും വസിക്കുവാൻ ക്രിസ്തുവിന്റെ ആത്മാവിനാൽ നമ്മെ നിറക്കുന്നു. കൂടാതെ ക്രിസ്തു തന്നെ നാൾ ആയി നമ്മുടെ എല്ലാവരുടെയും ഉള്ളിൽ വെളിപ്പെടുന്നു.കൂടാതെ ശബ്ബത്ത് നാളിൽ ക്രിസ്തു അനേക അത്ഭുതങ്ങൾ ചെയ്യുന്നു. കർത്താവായ യേശുക്രിസ്തു ശബ്ബത്തിന്നും കർത്താവു ആകുന്നു.
ലൂക്കോസ് 6:1-5 ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
യേശു അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു.
“മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു” എന്നും അവരോടു പറഞ്ഞു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ ധ്യാനിക്കുമ്പോൾ, ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു “മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു” എന്നും അവരോടു പറഞ്ഞു.
കൂടാതെ മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വറണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: “എഴുന്നേറ്റു നടുവിൽ നിൽക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: “ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം” എന്നു പറഞ്ഞു. അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: “കൈ നീട്ടുക എന്നു പറഞ്ഞു”. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു. ശാസ്ത്രിമാർക്കും പരീശന്മാർക്കും അത് പ്രിയമില്ലാതിരുന്നു.
പ്രിയമുള്ളവരേ നാം ദൈവത്തിന്നു അർപ്പിക്കുന്ന ആരാധന ശബ്ബത്തുനാൽ ആരാധന എന്നു പറയരുതു. ക്രിസ്തു ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുന്നു. അപ്രകാരം അനുദിനം നാം ദൈവത്തിന്നു ആരാധന അർപ്പിക്കണം.
കൂടാതെ യെശയ്യാ 58:13,14 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ ധ്യാനിക്കുമ്പോൾ, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും, അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു. ആകയാൽ പ്രിയമുള്ളവരേ നാം ശബ്ബത്തുനാൾ സന്തോഷമുള്ള നാളായി ദൈവത്തെ ആരാധിക്കണം. കൂടാതെ നാം ദിനംതോറും ദൈവത്തിന്നു നാം പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ഹൃദയത്തോടും ദൈവത്തെ ആരാധിക്കുന്നവരാകാം എന്ന് നമുക്കു സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.