ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
മത്തായി 24 :13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ക്രിസ്തുവിന്റെ കൂട്ടവകാശി ആകുന്നു.
കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം ക്രിസ്തുവിന്റെ കൂട്ടവകാശി ആയിരിക്കണമെന്നും, അവകാശി ആകുന്നതു എങ്ങനെ എന്നതിനെക്കുറിച്ചും ധ്യാനിച്ചു. അതു മാത്രമല്ല ദൈവം മോശെയോടു സംഖ്യാപുസ്തകം 27 : 12-23 അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
അപ്പോൾ മോശെ യഹോവയോടു:
യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു
അവന്റെ മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞകൊടുക്ക.
യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം.
അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കേണം; അവൻ അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി.
അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വചനങ്ങൾ പ്രകാരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക എന്നും. അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും എന്നും. എന്തെന്നാൽ സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
ഇതിന്റെ കാരണം എന്തെന്നാൽ, വെള്ളം ലഭിക്കാതിരുന്നാൽ നാം ചെയ്യേണ്ട കാര്യം എന്തെന്നാൽ, നമ്മുടെ ഹൃദയത്തിൽ ദൈവത്തെ ശുദ്ധീകരിച്ചാൽ, നമ്മുടെ ഉള്ളിൽ ജീവ ജലത്തിന്റെ ഉറവ തുറക്കും. അപ്പോൾ മോശെ യഹോവയോടു: യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു, അവന്റെ മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞകൊടുക്ക. യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം എന്നും, മോശെ അതുപോലെ ചെയ്യുന്നതും കാണുന്നു.
കൂടാതെ നാം ചിന്തിക്കേണ്ട കാര്യം എന്തെന്നാൽ ദൈവം യിസ്രായേല്യരിലൂടെ ദൃഷ്ടാന്തപ്പെടുത്തുന്നതു എന്തെന്നാൽ, ദൈവം മോശയെക്കുറിച്ചു സാക്ഷി പറഞ്ഞിരുന്നു. എന്നിട്ടും സീൻമരുഭൂമിയിൽവെച്ചു വെള്ളത്തിന്റെ കാര്യത്തിൽ വിശ്വസിക്കാതെ കല്പനയെ മറുത്തതുകൊണ്ടു, ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക എന്ന് പറയുന്നതുകാണുന്നു . എന്നാൽ ദേശം കാണും അതിൽ പ്രവേശിക്കുകയില്ലെന്നു പറയുന്നു. അതു മാത്രമല്ല നിന്റെ മഹിമയിൽ ഒരംശം യോശുവക്കു കൊടുക്കുക എന്നു പറയുന്നു.
പ്രിയമുള്ളവരേ നാം ദൈവ വചനം കേട്ടു എന്നാൽ ശുദ്ധീകരിക്കാതെ ദൈവ കല്പനയെ മറുത്താൽ, ദൈവം നമുക്കു തന്ന താലന്ത് മറ്റുള്ളവർക്കു കൊടുത്തു ആദരിക്കും, ഇപ്രകാരം മോശെയെ ദൈവം നമുക്കു ദൃഷ്ടാന്തപ്പെടുത്തുന്നു. അങ്ങനെ യഹോവ കല്പിച്ചതുപോലെ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി. അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു. ആകയാൽ പ്രിയമുള്ളവരേ നാം ഒരിക്കലും ദൈവ വചനത്തെ ഉപേക്ഷയായി വിചാരിക്കാതെ, വചനത്തെ കാത്തു ദൈവകൃപ പ്രാപിച്ചവരായിരിക്കാൻ നമുക്കു സമർപ്പിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.