ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ആവർത്തനം -  24 : 14 നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.

കർത്താവായ യേശുക്രിസ്തുവിന്റെ  കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നമ്മുടെ ഉള്ളിൽ അന്യാഗ്നിയോടുകൂടെ യഹോവയുടെ സന്നിധിയിൽ വരരുത്.

കർത്താവിൽ പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയായ നാം ശത്രുവിനോടു പോരാടി ജയിക്കുവാൻ ഇരുപതു വയസ്സിനുമുകളിലുള്ള സത്യം  അനുസരിക്കുന്നവർക്കും തന്നെ പരിശുദ്ധമാക്കുന്നവർക്കും മാത്രമേ സഭയിൽ ശത്രുവിനോട് പോരാടി ജെയിക്കുവാൻ സാധിക്കുകയുള്ളൂ. അടുത്തതായി നാം ധ്യാനിക്കാൻ പോകുന്നതു സംഖ്യാപുസ്തകം 26: 52-65  പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.

ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാർയ്യകുടുംബം.

ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിർയ്യാമിനെയും പ്രസവിച്ചു.

അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.

എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.

എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

  യഹോവ മോശെയോടു യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേരുടെ, ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം. ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം. ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം. കൂടാതെ ലേവ്യരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ

 സംഖ്യാപുസ്തകം -  26 : 61 മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വചനം ധ്യാനിക്കുമ്പോൾ, എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. പ്രിയമുള്ളവരേ ദൈവത്തിന്റെ ഉപദേശമല്ലാതെ, വേറെ ഉപദേശത്തോടെ നമ്മുടെ ഉള്ളിലുള്ള പ്രവർത്തികൾ  ഇരുന്നാൽ നമ്മുടെ ഉള്ളം അന്യാഗ്നി ആയിരിക്കും. അന്യാഗ്നിയോടെ നം ദൈവസന്നിധിയിൽ ഇരുന്നാൽ ദൈവം നമ്മെ ന്യായം വിധിക്കും. ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

   എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

അതിനാൽ പ്രിയമുള്ളവരേ അന്യാഗ്നി എന്നതു,ലൗകിക സമ്പാദ്യം എന്നിവ ഉള്ളിൽ നിറഞ്ഞിരിക്കുമ്പോൾ, അതെല്ലാം ഉപേക്ഷിക്കാതെ നാം ദൈവ സന്നിധിയിൽ വന്നാൽ, അതു ഏദെൻ തോട്ടത്തിൽ വന്ന പാമ്പ്, നമ്മുടെ തോട്ടമായ ഉള്ളിലും ക്രിയ ചെയ്യും. അതിനെക്കുറിച്ചു യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

    ഇപ്രകാരം യിസ്രായേല്യർ തങ്ങളുടെ ജീവിതത്തിൽ ദൈവ സന്നിധിയിൽ അനുസരിക്കാതെ വഴിമധ്യേ നശിച്ചുപോകുന്നു. പ്രിയമുള്ളവരേ  നമ്മുടെ ഉള്ളിൽ ഒരിക്കലും ഇപ്രകാരമുള്ള അന്യാഗ്നിക്കു ഇടം കൊടുക്കാതെ, നമ്മുടെ ഉള്ളിൽ പരിശുദ്ധ അഗ്നിയാൽ നിറയുവാൻ നമുക്കു സമർപ്പിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.