ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 119:128 ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ  പടിവാതിൽക്കൽ  (ആന്തരിക മനുഷ്യൻ) പാപമായ കുഷ്ഠരോഗം കാണാതെ ദൈവത്തിൽ നിന്ന് നാം വിടുതൽ പ്രാപിക്കണം.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  കർത്താവ് നൽകിയ രക്ഷ അവസാനം വരെ കാത്തു സൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2രാജാക്കന്മാർ 7:1- 7 അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

 രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

 അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?

 പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.

 അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.

 കർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

 അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.

       പ്രിയമുള്ളവരേ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നിട്ടില്ലെങ്കിൽ നമുക്ക് ദൈവവചനം ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ക്ഷാമം വരുമെന്ന് ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. അതായത് ശമര്യയിൽ ക്ഷാമം വരുന്നതിനുള്ള കാരണം, അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യയെ വളഞ്ഞു. അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; അതിനാൽ യിസ്രായേൽ രാജാവ് ഈ കാര്യം യഹോവയാൽ സംഭവിച്ചു എന്ന് മനസ്സിലാക്കിയതിനാൽ, യഹോവ ക്ഷാമം മാറ്റുവാൻ കൽപിക്കുന്നു, എന്നത് ഏലിശ പ്രവാചകനിൽക്കൂടെ ശമര്യയെക്കുറിച്ചു സംസാരിക്കുമ്പോൾ; നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു അറിയിക്കുന്നു. കൂടാതെ യഹോവ അരുളിച്ചെയ്തതു വിശ്വസിക്കാത്തവരോടു  പറയുന്നത് നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറയുന്നു. ഇവിടെ നാം നോക്കുമ്പോൾ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നിട്ടില്ലെങ്കിൽ, ദൈവം നമുക്ക് നൽകുന്ന ഫലങ്ങൾ നമുക്ക് അനുഭവിക്കാൻ  കഴിയുകയില്ല എന്ന് വ്യക്തമാക്കുന്നു. കൂടാതെ കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; എന്ന് എഴുതിയിരിക്കുന്നതു. അവർ തമ്മിൽ തമ്മിൽ പറഞ്ഞതു നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു? പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.

       എങ്ങനെയെന്നാൽ നാം ഇത് ശ്രദ്ധാപൂർവ്വം നോക്കിയാൽ,  പാപത്തിൽ ജീവിച്ചുകൊണ്ടിരുന്നാൽ   ആഹാരകുറവ് ഉണ്ടായി ആത്മാവ് മരിക്കും എന്നതും, നാം എവിടെ ആയിരുന്നാലും പാപം ചെയ്താൽ  നമ്മുടെ ആത്മാവ് മരിക്കും. അതിനാൽ ശത്രു നമ്മെ പാപത്താൽ മുക്കിക്കളയും. ഈ വിധത്തിൽ നാം ശത്രുവിന്റെ അടിമത്തത്തിൽ ജീവിക്കുമ്പോൾ യഹോവ തന്റെ ദൂദ സേനയുമായി ഇറങ്ങുകയും അവരുടെ അകൃത്യ വഴികളെ വിട്ടു മനസാന്തരപ്പെടുത്തുകയും, ജീവനെ  രക്ഷപ്പെടുത്തുകയും ചെയ്യുന്നു   ഈ വിധത്തിൽ  പാപത്തിൽ കുടുങ്ങിക്കൊണ്ടിരിക്കുന്നവരുടെ ജീവൻ നാശത്തിൽ നിന്ന് വിടുവിച്ചു  രക്ഷിക്കുകയും  ചെയ്യുന്നു. ഇതു വായിക്കുന്ന ക്രിസ്തുവിൽ പ്രിയമുള്ളവരേ നാമും പാപം ചെയ്താൽ കുഷ്ഠരോഗികളാവും, നാം ഓരോരുത്തരുടെയും ദാഹം തീർക്കുന്നവനായും ദൈവം വെളിപ്പെടും . ഈ വിധത്തിൽ നാം ആദ്യം നമ്മുടെ ജീവൻ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും, നമ്മുടെ ആത്മാവിനെ ശത്രുവിന്റെ കയ്യിൽ നിന്ന് വിടുവിക്കുകയും ചെയ്യാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.