ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സെഖർയ്യാവു 2:5 എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമ്മുടെ ആത്മാവിനെ ദുശ്ചിന്തകൾ   സ്പർശിക്കാതിരിക്കാൻ ദൈവം നമുക്കു ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു സംരക്ഷിക്കുന്നു.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം ദൈവസന്നിധിയിൽ  കാത്തിരുന്നു  കൃപകൾ പ്രാപിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2രാജാക്കന്മാർ 6:8- 23 അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.

 എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.

 ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽ രാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.

 ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.

 അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.

 നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.

 അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.

 ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.

 അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.

 പിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു

 അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.

 എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി

 ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതുകണ്ടു.

 യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.

 അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു.

 അങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ദൈവം നമുക്ക് ദൃഷ്ടാന്തത്തിനായി വെളിപ്പെടുത്തുന്നതു എന്തെന്നാൽ, നാം ദൈവകൃപ പ്രാപിച്ചു എന്ന അരാമ്യ ക്രിയകൾ (നമ്മിൽ ഉള്ള ദുശ്ചിന്തകൾ)  നമ്മുടെ ആത്മാവിൽ പോരാടാൻ തയ്യാറെടുക്കുമ്പോൾ, ദൈവം അതിൽനിന്നു നമ്മെ വിടുവിക്കുവാൻ മുന്നറിയിപ്പ്  തന്നു ആ ചിന്തകൾ നമ്മെ സ്പർശിക്കാതിരിക്കാൻ കാത്തുസൂക്ഷിക്കുന്നു. ഈ രീതിയിൽ നാം ജാഗ്രതയോടെ ജീവിക്കുമ്പോൾ ഒരു വലിയ സൈന്യമായി  (പല ക്ലേശങ്ങൾ) വന്ന് നമ്മെ സമ്മർദ്ദത്തിലാക്കും. നാം ഇതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞു കർത്താവിന്റെ സത്യ വചനങ്ങളാൽ നാം നീതി ധരിക്കുമ്പോൾ, അരാമ്യ ക്രിയകളായ ദുഷ്ട ശത്രുക്കൾ  നാം നീതി ധരിക്കുന്നത് കണ്ട്, എന്താണ് ഇതിന് കാരണം എന്ന് ആലോചിച്ചു നമ്മെ പൂർണ്ണമായും വീഴ്ത്തണം എന്ന് പറഞ്ഞു ശക്തിയോടെ പോരാടും. എന്നാൽ നാം ഒന്നിനെയും ഭയപ്പെടാതെ ദൈവം ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു  നമ്മെ വലയം ചെയ്യും. എന്നാൽ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നാൽ മാത്രമേ നമുക്ക് ദൈവം തരുന്ന സംരക്ഷണം തിരിച്ചറിയാൻ കഴിയൂ. അല്ലെങ്കിൽ നമുക്ക് ഇതൊന്നും അറിയാൻ കഴിയില്ല. കൂടാതെ, ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട് അപ്പവും വെള്ളവും അവർക്കു കൊടുത്തു അയക്കാൻ പറഞ്ഞത് എന്തെന്നാൽ, അതിന്റെ ദൃഷ്ടാന്തം   അരാമ്യരുടെ ദുശ്ചിന്തകൾ നമ്മിൽ ക്രിയചെയ്യാതെ  ജീവ അപ്പമായ വചനത്താൽ നാം അവിടെ ജയം പ്രാപിച്ചാൽ  പിന്നെ ഇത്തരം ചിന്തകൾ നമ്മുടെ ഉള്ളിൽ ക്രിയ ചെയ്യുകയില്ല. അതിനായി നമ്മിലുള്ള ദുശ്ചിന്തകൾ മാറ്റുവാൻ  ക്രിസ്തുവിന്റെ ശരീരമായ അപ്പത്താലും, ജീവ വചനമായ വെള്ളത്താലും നാം തൃപ്തിയായി നമ്മുടെ ആത്മാവിൽ സമാധാനം പ്രാപിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.