ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1തിമൊഥെയൊസ് 6:10 ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം കർത്താവിനുവേണ്ടി വേലചെയ്താൽ നമ്മുടെ കൈകൊണ്ട് പ്രതിഗ്രഹം സ്വീകരിക്കരുത്.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം പാപത്തിൽ ജീവിക്കുന്നവർക്ക്  രക്ഷ സൗജന്യമായി നൽകണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2രാജാക്കന്മാർ 5:20- 27 അവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.

 അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.

 അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്ര്യയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.

 ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു.

 കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു.

 പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽനിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു.

 അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?

 ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നാം കർത്താവിനുവേണ്ടി വേല ചെയ്തു ഒരു ആത്മാവ് ക്രിസ്തുവിനെ സ്വീകരിച്ചു തങ്ങളുടെ പാപങ്ങളിൽ നിന്ന് കഴുകി ശുദ്ധീകരിക്കപ്പെടുകയോ  രക്ഷിക്കപ്പെടുകയോ  ചെയ്യുകയോ, അല്ലെങ്കിൽ ഭേദമാകാത്ത ഏതെങ്കിലും രോഗത്തിൽനിന്നു  അവർക്ക് രോഗശാന്തി ലഭിക്കുകയോ ചെയ്താൽ, നാം അവരിൽ നിന്ന് പണമോ മറ്റു സാധനങ്ങളോ  പ്രതീക്ഷിക്കരുത്. അവർ നിർബന്ധിക്കുകയും എന്തെങ്കിലും നൽകുകയും ചെയ്താൽ നാം അത് കൈകൊണ്ട് സ്വീകരിക്കരുത്. ഈ വിഷയത്തിൽ  കർത്താവ് നമുക്ക് ഗേഹസിയെ ഒരു ദൃഷ്ടാന്തമായി  കാണിച്ചുതരുന്നു. നയമാനിൽനിന്നു പ്രതിഗ്രഹം അവൻ സ്വീകരിച്ചതിനാൽ, നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അതുകൊണ്ട് വഴിപാടുകളുടെ കാര്യത്തിൽ നാം വളരെ ശ്രദ്ധാലുവായിരിക്കണം. എന്തെന്നാൽ        നമ്മുടെ കൈകളാൽ ദൈവത്തിനെന്നു പറഞ്ഞു  വഴിപാട് സ്വീകരിച്ചാൽ, അവർ ചെയ്ത പാപം നമ്മിലും നമ്മുടെ തലമുറകളിലും പിന്തുടരും. ആകയാൽ ക്രിസ്തുവിൽ പ്രിയമുള്ളവരേ നമ്മളിൽ ആരും മറ്റുള്ളവരുടെ പാപങ്ങളിൽ ഉൾപ്പെടാതെ  നമ്മെ കാത്തുസൂക്ഷിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.