ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 6:10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ഹൃദയത്തിൽ ഒരിക്കലും ദൈവത്തിൽ നിന്ന് അകന്നു ഉയർന്നുവരുന്ന നിഗളമായ ചിന്തകൾ  ഉദിക്കരുത്.

       കത്താവാൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  കർത്താവ് നൽകുന്ന വാക്കുകൾ പറയാൻ മടിക്കരുത് എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 22:29- 40 അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

 യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വോഷംമാറി പടയിൽ കടന്നു.

 എന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.

 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.

 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.

 എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

 അന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.

 സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.

 അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.

 രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.

 ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ  നമ്മുടെ ശുദ്ധീകരണത്തിന് വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ചു ഇവിടെ  ദൃഷ്ടാന്തപ്പെടുത്തുന്നു,  എന്തെന്നാൽ ആഹാബിന്റെ ക്രിയകളായ ഉയർന്ന  മനോഭാവം മാറ്റുവാൻ ദൈവം ഇവിടെ പ്രവർത്തിക്കുന്നു. എങ്ങനെയെന്നാൽ അരാമ്യരുടെ ദുഷ്പ്രവർത്തികളാൽ  നമ്മുടെ ഹൃദയത്തിൽ ഉദിക്കുന്ന ഉയർന്ന നിഗളമായ  ചിന്തകളെ അവൻ നശിപ്പിക്കുന്നു. അപ്രകാരം നാം ഒരുവിധത്തിലും  ഉയർന്ന ചിന്തകളാൽ നിറഞ്ഞു ദൈവകൃപയില്ലാതെ നാം ആരെയും ഒരു തരത്തിലും വഞ്ചിച്ചു രക്ഷപ്പെടാൻ സാധിക്കുകയില്ല എന്നുള്ളതിനായി ദൈവം ഈ കാര്യങ്ങൾ നമുക്ക് വ്യക്തമാക്കുന്നു. ആകയാൽ  ദൈവത്തോടുകൂടെയല്ലാതെ  നാം വേറെ എന്ത് ചെയ്യണം എന്നു വിചാരിച്ചാലും, നമ്മുടെ ആത്മാവ് കൊല്ലപ്പെടുകയും പിശാച് നമ്മുടെ രക്തം നക്കുകയും ചെയ്യും എന്നതാകുന്നു  അതിനർത്ഥം. പിശാച് ഇങ്ങനെ നമ്മുടെ രക്തം നക്കുന്നു എന്നാൽ ദൈവാലോചന അനുസരിക്കാതെ സ്വന്തം ഇഷ്ടം ചെയ്യുന്നതെല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കി, ക്രിസ്തു തന്നെ എല്ലാ ജനങ്ങളുടെയും ഹൃദയങ്ങളിൽ ഉയർന്നുവരുന്ന നിഗളമായ  ചിന്തകളെ മാറ്റി, നമ്മെ ശുദ്ധീകരിച്ചു നമ്മെ താഴ്ത്താൻ ക്രിസ്തു രാജാധി രാജാവായി  നമ്മിൽ വെളിപ്പെട്ടു നമ്മെ വിശുദ്ധീകരിക്കാനായി ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.