ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യോഹന്നാൻ 15:7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ആത്മാവു ശത്രുവിനാൽ വീണുപോകാതെ ക്രിസ്തുവിൽ എപ്പോഴും നിലനിൽക്കണം എന്നുള്ളതിന്റെ ദൃഷ്ടാന്തം.

       കത്താവാൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ തങ്ങിനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ദുരൂപദേശത്തെ പൂർണ്ണമായും നശിപ്പിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 20:22-28 അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.

 അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

 അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.

 പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.

 പിറ്റെ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.

 യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.

 ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം ഒരു ദൃഷ്ടാന്തത്തിനുവേണ്ടിയുള്ളതാണ്. അതായത്, നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ കൃപയുടെ പൂർണ്ണത നാം പ്രാപിക്കാതിരുന്നാൽ , ദുഷ്ടതയും ദുശ്ചിന്തകളും  നമ്മിൽ  നിന്ന് നീക്കം ചെയ്താലും,അരാമ്യർ വർഷത്തിലൊരിക്കലും  ഇടയ്ക്കിടെയും  വന്ന് നമ്മുടെ ജീവിതത്തിൽ പോരാടും എന്നുള്ളത്  തീർച്ചയായും നമുക്ക്  മനസ്സിലാക്കാൻ കഴിയും. ഈ വസ്‌തുത നാം മനസ്സിൽ വെച്ചു കാര്യമായി ചിന്തിച്ചു നോക്കിയാൽ അനവധിപേർ  എന്തെങ്കിലും പ്രശ്‌നങ്ങൾ വരുമ്പോൾ  അവരുടെ സാഹചര്യങ്ങളിൽ അവർ ദൈവവചനം ഉപേക്ഷിച്ച് കർത്താവിൽ നിന്ന് അകന്നുപോകുന്നു. ഇത് കാണുന്ന നമ്മുടെ ദൈവം പ്രവാചക വചനങ്ങളിലൂടെ നമുക്ക് ധൈര്യം നൽകി നാം ശത്രുക്കളാൽ തോറ്റു വീണു പോകാതെ ജാഗ്രതയായിരിക്കാൻ നമ്മെ ശക്തിപ്പെടുത്തി, അരാമ്യരായ അന്യ ചിന്തകളെ പരാജയപ്പെടുത്തി നമ്മെ സത്യത്തിൽ നിലനിർത്തുന്നു. നാം ഓരോരുത്തരും സത്യവചനത്തിൽ ക്രിസ്തുവിൽ   എന്നേക്കും നിലനിൽക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.